Pulini in Media


-------------------------------------------------------------------------
'PULINI' WON 
BEST ACTRESS, 
BEST CINEMATOGRAPHER
& BEST EDITOR AWARDS 

and 
BEST DIRECTOR, 
BEST FILM 
& BEST WRITER MERIT AWARDS 
BY INSIGHT-HAIKU SHORT FILM FEST, 2011.


(Sandeep Pampally & Prasad Kavilppad 
after receipt of the Awards)





-------------------------------------------------------------------------


Sandeep Pampally, director of short film PULINI 
Interview by KAIRALI TV journalist 
Soumya Madhusoodanan 
on 10th of March 2011.





Pulini's news in Kairali People...


http://www.mathrubhumi.com/movies/malayalam/163292/

വനിതാദിനത്തില്‍ 'പുലിനി'യുടെ ആദ്യപ്രദര്‍ശനം


08 Mar 2011


സമൂഹത്തില്‍ ഇനിയും സൗമ്യമാര്‍ ഉണ്ടാകാതിരിക്കാന്‍, അക്രമങ്ങളെ ചെറുക്കാന്‍ സ്ത്രീകള്‍ സ്വയം സജ്ജരാവണം എന്ന ആശയത്തോടെ 'പുലിനി' എന്ന ഹ്രസ്വചിത്രം വരുന്നു. ഇതിന്റെ ആദ്യപ്രദര്‍ശനം മാര്‍ച്ച് എട്ടിന് വനിതാദിനത്തില്‍ വൈകിട്ട് ആറുമണിക്ക് ഗാന്ധിഗൃഹം ഓഡിറ്റോറിയത്തില്‍ നടക്കും. പി.വി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും.30 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സന്ദീപ് പാമ്പള്ളിയാണ്. പ്രദര്‍ശനത്തിനുമുമ്പ് സൗമ്യയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ദീപം തെളിയിക്കും.

പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ നിരാലംബയായ സ്ത്രീയുടെ ഉണര്‍വിനെ ഉത്തേജിപ്പിക്കുന്ന തരത്തില്‍ വേറിട്ട കാഴ്ചയൊരുക്കുകയാണ് ഈ ഹ്രസ്വചിത്രം. പുലിജന്മങ്ങളെ പ്രതീകങ്ങളാക്കിക്കൊണ്ടുള്ള നവീന ആവിഷ്‌കരണശൈലി ഇതില്‍ പ്രയോഗിച്ചിരിക്കുന്നു. ശക്തയായ പെണ്‍പുലിയായി അഭിനയിച്ചിരിക്കുന്നത് മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ് വിദ്യാര്‍ഥിനി താനിയയാണ്. ദേവഗിരി കോളേജ് വിദ്യാര്‍ഥി ജെയ്‌സണ്‍ ആണ്‍പുലിയുടെ റോള്‍ ചെയ്യുന്നു. ഇതിനകം മൂന്നു ചലച്ചിത്രമേളകളില്‍ ഇതു പ്രദര്‍ശിപ്പിച്ചു.